കോട്ടൂരില്‍ വീടിന് തീപിടിച്ചു; ചായിപ്പും അടുക്കളയും പൂര്‍ണ്ണമായും കത്തിയമര്‍ന്നു

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ വലിയൊരു തീപിടിത്തം. മൂന്നാംബില സ്വദേശിയായ ഗോപാലന്റെ വീടിനോട് ചേര്‍ന്നുള്ള ചായിപ്പും അടുക്കളയുമാണ് തീപിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തിയത്. അപകടത്തിന്റെ വിവരമറിഞ്ഞ് പേരാമ്പ്രയില്‍ നിന്നും…

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ വലിയൊരു തീപിടിത്തം. മൂന്നാംബില സ്വദേശിയായ ഗോപാലന്റെ വീടിനോട് ചേര്‍ന്നുള്ള ചായിപ്പും അടുക്കളയുമാണ് തീപിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തിയത്. അപകടത്തിന്റെ വിവരമറിഞ്ഞ് പേരാമ്പ്രയില്‍ നിന്നും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സഹായത്തോടെ അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഉടനടി സംഭവസ്ഥലത്തെത്തി. അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്.

തൊട്ടടുത്തുള്ള പ്രദേശത്തെക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു. അപകടത്തില്‍ മറ്റ് ആളപായങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

The post കോട്ടൂരില്‍ വീടിന് തീപിടിച്ചു; ചായിപ്പും അടുക്കളയും പൂര്‍ണ്ണമായും കത്തിയമര്‍ന്നു appeared first on.

Comments (0)