മരക്കാടി തോട് മലിനീകരണം - ആരോഗ്യ വകുപ്പ് അന്വേഷണം വേണമെന്ന് ബിജെപി

Thodu Pollution Ragesh പേരാമ്പ്ര: പേരാമ്പ്ര ടൗണിന്റെ നടുവിലൂടെ ഒഴുകുന്ന മരക്കാടി തോടിലൂടെ ചുവപ്പ് നിറം കലര്‍ന്ന വെള്ളം ഒഴുകിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി കാരണം കണ്ടെത്തണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി തറമല്‍ രാഗേഷ്…


Thodu Pollution Ragesh

പേരാമ്പ്ര: പേരാമ്പ്ര ടൗണിന്റെ നടുവിലൂടെ ഒഴുകുന്ന മരക്കാടി തോടിലൂടെ ചുവപ്പ് നിറം കലര്‍ന്ന വെള്ളം ഒഴുകിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി കാരണം കണ്ടെത്തണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി തറമല്‍ രാഗേഷ് ആവശ്യപ്പെട്ടു.

മരക്കാടി തോടിനെ പേരാമ്പ്ര ടൗണിലെ മാലിന്യങ്ങള്‍ ഒഴുക്കിവിടാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണെന്നും, ഹോട്ടലുകളിലെ മലിനജലവും വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും ഈ തോട്ടിലേക്ക് ഒഴുക്കുന്നത് പേരാമ്പ്രയില്‍ നിത്യ കാഴ്ചയാണെന്നും പഞ്ചായത്ത് ഭരണസമിതിയും, ആരോഗ്യ വകുപ്പും ഈ കാര്യത്തില്‍ കാലാകാലങ്ങളായി മൗനം പാലിക്കുന്നത് പരിസരവാസികളോടുള്ള വെല്ലുവിളിയാണെന്നും രാഗേഷ് പറഞ്ഞു.

നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇതിലൂടെ മലിനപ്പെടുന്നത്. കൈപ്രം, കല്ലൂര്‍ ഭാഗങ്ങളിലെ കൃഷിയെയും ഇത് സാരമായി ബാധിക്കുന്നു എന്ന് കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും പല തവണ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

പേരാമ്പ്രയിലെ പ്രധാന ജലസ്രോതസ്സായ മരക്കാടി തോടിനെ മലീമസമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും, ആരോഗ്യ വകുപ്പും തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



Thodu Pollution Ragesh

Comments (0)