പാലേരി താനിയോട് വീട്ടിൽ തീപിടിത്തം; വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു

പാലേരി താനിയോട് വീട്ടിൽ തീപിടിത്തം; വീട് പൂർണമായും കത്തിനശിച്ചു

പാലേരി താനിയോട് വീട്ടിൽ തീപിടിത്തം; വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു

പുലർച്ചെ തീപിടിത്തം; വീട് പൂർണമായി കത്തി നശിച്ചു

മഴ കാരണം തൊട്ടടുത്ത വീട്ടിൽ ഉറങ്ങാൻ പോയതിനാൽ ഒഴിവായത് വൻ ദുരന്തം

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പാലേരി താനിയോട് ഗിരീഷിന്റെ വീട് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പൂർണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്.

ഇന്നലെ പെയ്ത മഴയെ തുടർന്ന് പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന തൊട്ടടുത്ത വീട്ടിൽ താൽക്കാലികമായി കിടന്നുറങ്ങാൻ പോയിരുന്നതിനാലാണ് വീട്ടുകാർ വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. വീട്ടിൽ ആളുകളുണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായിരുന്നതെങ്കിൽ അപകടം ഗുരുതരമായേനെയെന്നാണ് നാട്ടുകാർ പറയുന്നത്.

ശബ്ദം കേട്ട് വീട്ടുടമസ്ഥൻ പരിശോധിച്ചപ്പോഴാണ് വീട് തീപിടിച്ച് ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, ടി.വി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, പുതുതായി വീട് നിർമിക്കുന്നതിനായി കരുതിവെച്ചിരുന്ന മരങ്ങൾ, വയറിങ് സാമഗ്രികൾ, പുസ്തകങ്ങൾ, ആധാരം, റേഷൻ കാർഡ്, ആധാർ കാർഡ്, കുട്ടികളുടെ വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു.

ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

Comments (0)