പിഷാരികാവ് ക്ഷേത്രവളപ്പില്‍ പേരാല്‍ കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രവളപ്പില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. നമ്പ്രത്ത്കര എ ജി പാലസ് സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു…
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രവളപ്പില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. നമ്പ്രത്ത്കര എ ജി പാലസ് സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് പുറകില്‍ പടിഞ്ഞാറെ നടയോട് ചേര്‍ന്നുള്ള വലിയ പേരാലിന്റെ കൊമ്പാണ് പെട്ടെന്ന് ഒടിഞ്ഞുവീണത്. ഈ സമയം പടിഞ്ഞാറെ നടയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്കാണ് വലിയ മരക്കൊമ്പ് പതിച്ചത്.
അപകടം നടന്നയുടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഭക്തരും ചേര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന്, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
The post പിഷാരികാവ് ക്ഷേത്രവളപ്പില്‍ പേരാല്‍ കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ഗുരുതര പരിക്ക് appeared first on.
Comments (0)