എസ്എംഎ മരുന്നുവിവാദം: വിദേശ മരുന്ന് വാങ്ങില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) മരുന്നുവിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.മുരളീധരൻ. ചികിത്സയ്ക്കായി വിദേശ മരുന്ന് വാങ്ങില്ലെന്നും സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി സർക്കാർ…
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) മരുന്നുവിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.മുരളീധരൻ.
ചികിത്സയ്ക്കായി വിദേശ മരുന്ന് വാങ്ങില്ലെന്നും സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചില മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് വിഷയത്തിൽ ആശങ്കക്ക് കാരണമായതെന്നും ഈ വാർത്തകൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികൾ ഉണ്ടായിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്തിയ മുൻ ആരോഗ്യ മന്ത്രിമാർക്കെതിരെയും മന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചു.
സ്വന്തം പാർട്ടിയിലുള്ളവർക്ക് വേണ്ടാത്ത വനിതകൾ ഒന്നിച്ചു ചേരുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. മുൻ മന്ത്രിമാരുടെ ഭരണകാലത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഒരു മന്ത്രിയുടെ കാലത്താണ് അണുബാധയുണ്ടായി കുട്ടികൾ മരിച്ചതെന്നും, മറ്റൊരു മന്ത്രിയുടെ കാലത്ത് നിപ്പ രോഗബാധയിൽ മനുഷ്യർ മരണപ്പെട്ടുവെന്നും മറ്റൊരു മന്ത്രി കിട്ടാത്ത അടി കിട്ടിയെന്ന് നുണ പറഞ്ഞ ആളാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments (0)