അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കുക.

വൻ മുഖം കോടിക്കൽ എ. എം യു..പി സ്‌കൂൾ അധ്യാപകൻ യൂസഫ് എളമ്പിലാടിനെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് എ കെ എസ് ടി.യു മേലടി സബ് ജില്ലാ കമ്മറ്റിആവശ്യപ്പെട്ടു. അധ്യാപകനോട് മോശമായി പെരുമാറിയ മാനേജ്മെന്റ് കമ്മിറ്റിയെ നിലക്ക് നിർത്തണമെന്നും…


വൻ മുഖം കോടിക്കൽ എ. എം യു..പി സ്‌കൂൾ അധ്യാപകൻ യൂസഫ് എളമ്പിലാടിനെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് എ കെ എസ് ടി.യു മേലടി സബ് ജില്ലാ കമ്മറ്റിആവശ്യപ്പെട്ടു. അധ്യാപകനോട് മോശമായി പെരുമാറിയ മാനേജ്മെന്റ് കമ്മിറ്റിയെ നിലക്ക് നിർത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂളിൽ കുട്ടികളുടെ മുന്നിൽ വച്ച്അധ്യാപനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുകയില്ല. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിശ്വാസ്യത കാത്തുസൂക്ഷിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം.എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി സി. ബിജു.സബ് ജില്ലാ സെക്രട്ടറി എ.ടി. വിനീഷ്, പി.ടി സനൂപ്,ബിനു ലീലാ നന്ദൻ, എന്നിവർ സംസാരിച്ചു.പരിപാടിയിൽ സബ്ജില്ലാ പ്രസിഡണ്ട്‌ വിപിൻകൈതക്കൽ അധ്യക്ഷത വഹിച്ചു

Comments (0)