കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രികന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരന്റെ ഐഫോണ്‍ മോഷ്ടിച്ച കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ജല്‍പായ്ഗുരി സ്വദേശിയായ സഞ്ജയ് മഹാലിആണ് റെയില്‍വേ പോലീസിന്റെയും ആര്‍.പി.എഫിന്റെയും സംയുക്ത പരിശോധനയില്‍…

കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരന്റെ ഐഫോണ്‍ മോഷ്ടിച്ച കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ജല്‍പായ്ഗുരി സ്വദേശിയായ സഞ്ജയ് മഹാലിആണ് റെയില്‍വേ പോലീസിന്റെയും ആര്‍.പി.എഫിന്റെയും സംയുക്ത പരിശോധനയില്‍ വലയിലായത്.

എറണാകുളത്തു നിന്നും വടകരയിലേക്ക് ട്രെയിന്‍ നമ്പര്‍ 16336 ഗാന്ധിധാം വീക്കിലി എക്‌സ്പ്രസ്സിലെ S-2 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയുടെ ആപ്പിള്‍ 16 മോഡല്‍ മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയില്‍ നിന്ന് നഷ്ടപ്പെട്ട ഐഫോണിന് പുറമെ വിവോ കമ്പനിയുടെ മറ്റൊരു ഫോണ്‍ കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

റെയില്‍വെ പോലീസ് സ്റ്റേഷന്‍ എസ്. ഐ സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ സുനീഷ്, ഷമീര്‍, എസ്.സി. പി.ഒ ജോസ്, സി.പി. ഒ. രന്യ, ആര്‍.പി.എഫ് എ.എസ്.ഐ രഘുനാഥ്, ഹെഡ് കോണ്‍സ്റ്റബിള്‍ വിജേഷ്, കോണ്‍സ്റ്റബിള്‍മാരായ സത്താര്‍, മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

The post കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രികന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍ appeared first on.

Comments (0)