രാത്രികാല ഭക്ഷണശാലകളിൽ നഗരസഭയുടെ പരിശോധന; ന്യൂനതകൾ പരിഹരിക്കാൻ കർശന നിർദ്ദേശം
കൊയിലാണ്ടി: നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല ഭക്ഷണശാലകളിൽ പരിശോധന നടത്തി. ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 17 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വം,…
കൊയിലാണ്ടി: നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല ഭക്ഷണശാലകളിൽ പരിശോധന നടത്തി. ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 17 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വം, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധിച്ചു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നിശ്ചിത സമയപരിധിക്കകം അവ പരിഹരിക്കണമെന്ന് കർശന നിർദ്ദേശം നൽകി.
വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി എൽ. പാർവ്വതി ചന്ദ്രൻ കെ.എ.എസ്. അറിയിച്ചു.
നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എൽ. ലിജോയ്, ഷീബ വി.ജെ. എന്നിവർ പങ്കെടുത്തു.
The post രാത്രികാല ഭക്ഷണശാലകളിൽ നഗരസഭയുടെ പരിശോധന; ന്യൂനതകൾ പരിഹരിക്കാൻ കർശന നിർദ്ദേശം appeared first on.
Comments (0)