ഉള്ള്യേരിയിൽ കവർ നിർമ്മാണശാലയിൽ വൻ തീപിടുത്തം

ഉള്ള്യേരി: ഉള്ള്യേരി മുണ്ടോത്ത് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം. സ്വർണ്ണ ആഭരണങ്ങളുടെ കവറുകൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു…

ഉള്ള്യേരി: ഉള്ള്യേരി മുണ്ടോത്ത് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം. സ്വർണ്ണ ആഭരണങ്ങളുടെ കവറുകൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.​അപകടവിവരമറിഞ്ഞ് കൊയിലാണ്ടി, പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കാനും കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് തടയാനും കഴിഞ്ഞത്. സ്ഥാപനത്തിലുണ്ടായിരുന്ന യന്ത്രസാമഗ്രികളും നിർമ്മിത വസ്തുക്കളും കത്തി നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

Comments (0)