വെങ്ങളത്ത് പണം വെച്ച് ശീട്ടുകളിച്ച നാല് പേർ കൊയിലാണ്ടി പോലീസിന്റെ പിടിയിൽ
കൊയിലാണ്ടി: വെങ്ങളം സർവീസ് റോഡിനോട് ചേർന്നുള്ള വയലിൽ പണം വെച്ച് ശീട്ടുകളിക്കുകയായിരുന്ന നാലംഗ സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. അത്തോളി സ്വദേശി ഗഫൂർ (53), കൊങ്ങന്നൂർ സ്വദേശി മുഹമ്മദലി (52), മുചുകുന്ന് സ്വദേശി സാബിർ (35), വെങ്ങളം…
കൊയിലാണ്ടി: വെങ്ങളം സർവീസ് റോഡിനോട് ചേർന്നുള്ള വയലിൽ പണം വെച്ച് ശീട്ടുകളിക്കുകയായിരുന്ന നാലംഗ സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. അത്തോളി സ്വദേശി ഗഫൂർ (53), കൊങ്ങന്നൂർ സ്വദേശി മുഹമ്മദലി (52), മുചുകുന്ന് സ്വദേശി സാബിർ (35), വെങ്ങളം സ്വദേശി അബ്ദുൾ റഹീം (40) എന്നിവരാണ് നൈറ്റ് പെട്രോളിങ്ങിനിടെ പിടിയിലായത്.
ഷീറ്റ് കൊണ്ട് മറച്ച സ്ഥലത്ത് ആളുകൾ കൂടിനിൽക്കുന്നത് കണ്ട് പോലീസ് എത്തിയപ്പോൾ പലരും ഓടി രക്ഷപ്പെട്ടു. പിടിയിലായവരിൽ നിന്ന് 48,200 രൂപയും ശീട്ടുകളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കെ.ജി ആക്ട് പ്രകാരം കേസെടുത്തു.
ഇവിടെ സ്ഥിരമായി ചൂതാട്ടം നടക്കാറുണ്ടെന്നും നാൽപതിലധികം ആളുകൾ എത്തിയിരുന്നതായും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും എസ്.എച്ച്.ഓ കിരൺ അറിയിച്ചു. എസ്.എച്ച്.ഓ കിരൺ, എസ്.ഐമാരായ രമേശ്, രജ്ഞിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്
The post വെങ്ങളത്ത് പണം വെച്ച് ശീട്ടുകളിച്ച നാല് പേർ കൊയിലാണ്ടി പോലീസിന്റെ പിടിയിൽ appeared first on.
Comments (0)