മലപ്പുറത്ത് എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

തിരൂർ: മലപ്പുറത്ത് എം.എസ്.എഫ്. സംസ്ഥാന നേതാവിന്റെ വീടിന് നേരെ പുലർച്ചെ പെട്രോൾ ബോംബ് ആക്രമണം. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് അജ്ഞാത സംഘം പെട്രോൾ ബോംബെറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ…


തിരൂർ: മലപ്പുറത്ത് എം.എസ്.എഫ്. സംസ്ഥാന നേതാവിന്റെ വീടിന് നേരെ പുലർച്ചെ പെട്രോൾ ബോംബ് ആക്രമണം. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് അജ്ഞാത സംഘം പെട്രോൾ ബോംബെറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്.കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിൽ എസ്.എഫ്.ഐ. - എം.എസ്.എഫ്. പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.അതേസമയം, സർവ്വകലാശാലാ ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ പോലീസ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തു. എം.എസ്.എഫ്. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ. നൽകിയ പരാതിയിൽ 7 എം.എസ്.എഫ്. പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 8 പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Comments (0)