ഖത്തർ തീരത്തിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം; ജീവനക്കാർക്ക് പരിക്ക്
ദോഹ: ഖത്തറിലെ അൽഷമാലിന് 51 നോട്ടിക്കൽ മൈൽ വടക്ക് കടലിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണം. ഒന്നിലധികം പ്രൊജക്ടൈലുകൾ പതിച്ചാണ് ആക്രമണമുണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തിൽ ചില ജീവനക്കാർക്ക്…
ദോഹ: ഖത്തറിലെ അൽഷമാലിന് 51 നോട്ടിക്കൽ മൈൽ വടക്ക് കടലിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണം.
ഒന്നിലധികം പ്രൊജക്ടൈലുകൾ പതിച്ചാണ് ആക്രമണമുണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തിൽ ചില ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കപ്പലിന്റെ പേരോ പരിക്കേറ്റവരുടെ എണ്ണമോ പുറത്തുവിട്ടിട്ടില്ല, അധികൃതർ അന്വേഷണം ആരംഭിച്ചു.
ഹോർമൂസ് കടലിടുക്കിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 12 ഓളം ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഖത്തർ തീരത്തും ആക്രമണം. ഫെബ്രുവരി 28ന് ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ആക്രമണ നിരക്കാണിത്. ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണായക പാതയാണ് ഈ മേഖല.
Comments (0)