ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

മസ്കത്ത്: ഇന്ത്യയിലേക്ക് വരികയായിരുന്ന 'എം.വി കേപ് ഡാവോ' എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ബുധനാഴ്ച മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.കപ്പലിൽ ആകെ ഉണ്ടായിരുന്ന 19…


മസ്കത്ത്: ഇന്ത്യയിലേക്ക് വരികയായിരുന്ന 'എം.വി കേപ് ഡാവോ' എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ബുധനാഴ്ച മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.കപ്പലിൽ ആകെ ഉണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരിൽ ബാക്കിയുള്ള 18 പേരും നിലവിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിലെ മറ്റ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഒമാൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും നിലവിലെ സാഹചര്യം എംബസി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഒഫീഷ്യൽ പ്രസ്താവനയിൽ വ്യക്തമാക്കി.സംഭവത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയ എംബസി, വേർപാടിൽ നടുങ്ങിയ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. മരണപ്പെട്ടയാളുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കപ്പൽ ജീവനക്കാരുടെ ഏജൻസിയായ ആർ.പി.എസ്.എൽ അധികൃതരുമായി ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കി വരുന്നതായും എംബസി കൂട്ടിച്ചേർത്തു.

Comments (0)