യുക്രൈനിൽ ഇന്ത്യൻ മരുന്നുകമ്പനിക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫാർമ കമ്പനിയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. യുക്രൈനിലെ സുമിയിലുള്ള കുസും (Kusum) ഫാർമ പ്ലാന്റിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…

കീവ്: യുക്രൈനിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫാർമ കമ്പനിയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. യുക്രൈനിലെ സുമിയിലുള്ള കുസും (Kusum) ഫാർമ പ്ലാന്റിനു നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാന്റ് പൂർണമായും തകർന്നു. ഏകദേശം 400 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയരാമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഗ്രൂപ്പ് 1994-ൽ ഇന്ത്യൻ മരുന്നുകൾ യുക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയായാണ് തുടങ്ങിയത്. 2007-ൽ ഇന്ത്യയിലും 2009-ൽ യുക്രൈനിലെ സുമിയിലും പ്ലാന്റുകൾ തുറന്നു. 50-ലധികം ജനറിക് മരുന്നുകൾ നിർമിക്കുന്ന കമ്പനി 9 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആക്രമണത്തെ അപലപിച്ചു.

Comments (0)