ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ
മസ്കത്ത്: ഒമാൻ തീരത്ത് 'എംടിഎൽ ഗയ' എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് ഒമാനിലെ ഇന്ത്യൻ എംബസി…
മസ്കത്ത്: ഒമാൻ തീരത്ത് 'എംടിഎൽ ഗയ' എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
സംഭവത്തെ തുടർന്ന് ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒമാനി അധികൃതരുമായി ചേർന്ന് ആവശ്യമായ ഏകോപനം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് ഒമാനി അധികൃതർ നൽകിയ പിന്തുണയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. കാണാതായ ജീവനക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രദേശത്തെ സംഘർഷാവസ്ഥ ഉടൻ ശമിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട കക്ഷികൾ ചർച്ചകളും നയതന്ത്ര നടപടികളും സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Comments (0)