ഒമാൻ തീരത്ത് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

മസ്കത്ത്: ഒമാൻ തീരത്തും ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ ആക്രമണം. രണ്ട് ഇന്ത്യക്കാരെ കാണാതായി. ഒമാന്റെ വടക്കൻ തീരത്തെ സോഹാർ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന 'എംടി പെട്രോ ഡോൾഫിൻ' എന്ന എണ്ണക്കപ്പലിന് നേരെ ഞായറാഴ്ചയാണ് ഡ്രോൺ…

മസ്കത്ത്: ഒമാൻ തീരത്തും ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ ആക്രമണം. രണ്ട് ഇന്ത്യക്കാരെ കാണാതായി.

ഒമാന്റെ വടക്കൻ തീരത്തെ സോഹാർ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന 'എംടി പെട്രോ ഡോൾഫിൻ' എന്ന എണ്ണക്കപ്പലിന് നേരെ ഞായറാഴ്ചയാണ് ഡ്രോൺ ആക്രമണമുണ്ടായത്. 11 ഇന്ത്യൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. 9 പേരെ രക്ഷപ്പെടുത്തി, 2 പേരെ കാണാതായി എന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു. ഒമാൻ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.

ഹോർമുസ് കടലിടുക്കിൽ മാർഷൽ ദ്വീപിന്റെ പതാകയുള്ള 'എംടി വാൽതെറ' എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായി. പ്രൊജക്ടൈൽ പതിച്ച് തീപിടുത്തമുണ്ടായി. ഈ കപ്പലിലെ 11 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.

അതേസമയം അറേബ്യൻ ഗൾഫിൽ ഞായറാഴ്ച തീപിടിച്ച കപ്പലിൽ നിന്ന് 22 ഇന്ത്യക്കാരെ യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.

ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Comments (0)