സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം; സ്വർണക്കപ്പ് തിരുവനന്തപുരത്തിന്
സംസ്ഥാന സ്കൂൾ കായിക മേള അത്ലറ്റിക്സിൽ മലപ്പുറത്തിന് തുടർച്ചയായ മൂന്നാം കിരീടം. രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയ തിരുവനന്തപുരത്തിനാണ് സ്വർണക്കപ്പ്. സ്കൂളുകളിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ മുന്നിൽ നിൽക്കുന്നു. മേള ഇന്ന് കൊടിയിറങ്ങും…
സംസ്ഥാന സ്കൂൾ കായിക മേള അത്ലറ്റിക്സിൽ മലപ്പുറത്തിന് തുടർച്ചയായ മൂന്നാം കിരീടം. രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയ തിരുവനന്തപുരത്തിനാണ് സ്വർണക്കപ്പ്. സ്കൂളുകളിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ മുന്നിൽ നിൽക്കുന്നു. മേള ഇന്ന് കൊടിയിറങ്ങും
2024, 25 വര്‍ഷങ്ങളിലെ ആവർത്തനമായി 2026 ലും അതിലറ്റിക്സ് കിരീടം മലപ്പുറത്തിന് തന്നെ. 180 പോയിന്റ് നിലവിലുണ്ട്. 135 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്. 97 പോയിന്റുമായി ആലപ്പുഴയും 93 പോയിന്റുമായി തിരുവനന്തപുരവും മൂന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിന്റെ ബലത്തിലാണ് മലപ്പുറം കുതിപ്പ് നടത്തിയത്. സ്വർണകപ്പ് തിരുവനന്തപുരത്തിന് തന്നെയാണ്. കായിക മേളയിൽ ആദ്യമായി ഒരു ജില്ല 2000 പോയിന്റ് നേടിയെന്ന ചരിത്രനേട്ടവുമായാണ് തിരുവനന്തപുരം ഇത്തവണ സ്വർണക്കപ്പ് ഉറപ്പിച്ചത്.
രാവിലെ നടന്ന മത്സരങ്ങളിൽ ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ കണ്ണൂരിന്റെ ഇവാന ടോമി സ്വർണം നേടി. മീറ്റിലെ രണ്ടാം സ്വർണമാണ് ഇവാന നേടിയത്. 200 മീറ്റർ സബ് ജൂനിയർ പെൺകുട്ടികളിൽ ആലപ്പുഴയുടെ ഹർഷ ജോണും ആൺകുട്ടികളിൽ പാലക്കാടിന്റെ പി. പ്രഹ്ളാദും ഒന്നാമതെത്തി.
Comments (0)