കൂത്താളി ഹൈസ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Torch Rally Protection Committee Education News Rights School Issues കൂത്താളി: കൂത്താളി ഹൈസ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കൂത്താളി ഹൈസ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഹൈസ്‌കൂളിന്റെ ശോചനീയാവസ്ഥ…


Torch Rally Protection Committee Education News Rights School Issues

കൂത്താളി: കൂത്താളി ഹൈസ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കൂത്താളി ഹൈസ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഹൈസ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെയുമാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അവഗണനയും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്ന് സമിതി ആരോപിച്ചു.

ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമിതി പ്രഖ്യാപിച്ചു. സമരത്തിന്റെ ഭാഗമായി കൂത്താളിയിലെ ബഹുജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ആയിരം കത്തുകള്‍ അയക്കുന്ന സമരപരിപാടി പ്രഖ്യാപിക്കുകയും കൂടാതെ കൂത്താളി ഹൈസ്‌കൂള്‍ മാനേജരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു.

ബഹുജനങ്ങള്‍ തീജ്വാലയേന്തി കൂത്താളിയില്‍ പ്രകടനവും നടത്തി. പ്രതിഷേധ ജ്വാലയ്ക്ക് ശേഷം നടന്ന പൊതുയോഗം ജനറല്‍ കണ്‍വീനര്‍ കെ.എന്‍ ബിനോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എം രാഘവന്‍ സ്വാഗതം പറഞ്ഞു. കെ.എം ബാലകൃഷ്ണന്‍, രാജു കുഞ്ഞോത്ത്, കെ.എം ഗോവിന്ദന്‍, കെ.സി സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സ്‌കൂള്‍ അധികൃതരും സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

Torch Rally Protection Committee Education News Rights School Issues

Comments (0)