ജനവാസ മേഖലയിൽ അനധികൃത മൊബൈൽ ടവർ നിർമ്മാണം നാട്ടുകാരുടെ ശക്തമായ പ്രതിഷേധം

മേപ്പയൂർ: നരക്കോട് കുറുങ്ങോട്ട് താഴെ - തൂങ്കുഴിയിൽ, രയരോത്ത് ജനവാസ മേഖലയിൽ അനധികൃതമായി മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ ടവർ നിർമ്മാണം…


മേപ്പയൂർ: നരക്കോട് കുറുങ്ങോട്ട് താഴെ - തൂങ്കുഴിയിൽ, രയരോത്ത് ജനവാസ മേഖലയിൽ അനധികൃതമായി മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ ടവർ നിർമ്മാണം നിർത്തലാക്കുക മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രദേശവാസികളായ നിരവധി ആളുകൾ സമരത്തിൽ പങ്കെടുത്തു. ജനനിബിഡമായ പ്രദേശത്ത് ടവർ വരുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാകുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അധികൃതർ ഉടൻ ഇടപെട്ട് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Comments (0)