കേരള വഖഫ് ബോര്‍ഡ് പുനഃസംഘടന സുന്നി വിഭാഗത്തെ തഴഞ്ഞതിൽ കേരള മുസ്‌ലിം ജമാഅത്ത്.പ്രതിഷേധം
കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ സംസ്ഥാനത്തെ ബഹുഭൂരിഭാഗം വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന സുന്നി വിഭാഗത്തെ തഴഞ്ഞതിൽ കേരള മുസ്‌ലിം ജമാഅത് ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി.വഖഫ് ബോര്‍ഡില്‍ അംഗത്വം നീതിപൂര്‍വ്വമായ…
കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ സംസ്ഥാനത്തെ ബഹുഭൂരിഭാഗം വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന സുന്നി വിഭാഗത്തെ തഴഞ്ഞതിൽ കേരള മുസ്‌ലിം ജമാഅത് ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി.
വഖഫ് ബോര്‍ഡില്‍ അംഗത്വം നീതിപൂര്‍വ്വമായ ആവശ്യവും അവകാശവുമാണ്. ഇതാണ് അന്യായമായി നിഷേധിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഒക്ടോബര്‍ 22-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കാൻ ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സി.യോഗം തീരുമാനിച്ചു.
തുടർന്ന് സംസ്ഥാന കാര്യാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, എ.സൈഫുദ്ദീൻ ഹാജി, സി.പി സൈദലവി മാസ്റ്റർ, മജീദ് കക്കാട്, മുഹമ്മദ് പറവൂർ സംബന്ധിച്ചു.

Comments (0)