മേപ്പയൂരിൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളെ യുവാക്കൾ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞതായി പരാതി.

മേപ്പയൂർ : പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളെ യുവാക്കൾ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞതായി പരാതി. ഇന്നലെവൈകിട്ട് മേപ്പയ്യൂരിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് നേരെ യുവാക്കൾ മോശമായി പെരുമാറിയതായാണ് പെൺകുട്ടികൾ…

മേപ്പയൂർ : പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളെ യുവാക്കൾ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞതായി പരാതി. ഇന്നലെവൈകിട്ട് മേപ്പയ്യൂരിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് നേരെ യുവാക്കൾ മോശമായി പെരുമാറിയതായാണ് പെൺകുട്ടികൾ പരാതിപ്പെട്ടിരിക്കുന്നത്.പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ ബൈക്കിലെത്തിയ രണ്ടുപേർ വഴിയിൽ തടഞ്ഞു നിർത്തുകയും അസഭ്യം പറഞ്ഞതായുമാണ് വിദ്യാർത്ഥിനികൾ പറയുന്നത്. വീഡിയോ ചിത്രീകരിച്ച ഇവരുടെ ഫോണുകൾ തട്ടിപ്പറിക്കാൻ ശ്രമിച്ചതായി പറയുന്നു.കൂടാതെ അത് വഴി വന്ന വിദ്യാർത്ഥികളോട് പെൺകുട്ടികളുടെ നമ്പർ ആവശ്യപ്പെടുകയും തുടർന്ന് കയ്യേറ്റം നടത്തിയതായും പറയുന്നു.സംഭവത്തിൽ പയ്യോളി പോലീസിൽ പരാതി നൽകി

Comments (0)