ഭരണഭാഷാ വാരാഘോഷം: ജീവനക്കാര്‍ക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 'കേരളവും ഭരണഭാഷയും' എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ എം. എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു.
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. പി. നൗഷാദ് നയിച്ച പ്രശ്നോത്തരിയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നായി രണ്ട് പേരടങ്ങുന്ന 28 ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ടി. അനീഷ് കുമാര്‍, ടി. വി. സാജിദ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ കെ. ബിജീഷ് ബാലന്‍, എസ്. ബി. നവനീത് ടീം രണ്ടാം സ്ഥാനവും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ ടി. അമ്മാര്‍, അമൃത മോഹന്‍ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ചിലങ്ക, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)