സോഷ്യലിസ്റ്റ് തൊഴിലാളി സംഗമം സംഘടിപ്പിച്ച് എച്ച്എംഎസ് കൊഴുക്കല്ലൂര്‍ മേഖലാ കമ്മിറ്റി

News Bhaskaran News മേപ്പയ്യൂര്‍: എച്ച്എംഎസ് കൊഴുക്കല്ലൂര്‍ മേഖലാ കമ്മിറ്റി സോഷ്യലിസ്റ്റ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഓര്‍മകളെപ്പോലും കേന്ദ്രത്തിലെ…


News Bhaskaran News

മേപ്പയ്യൂര്‍: എച്ച്എംഎസ് കൊഴുക്കല്ലൂര്‍ മേഖലാ കമ്മിറ്റി സോഷ്യലിസ്റ്റ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ഓര്‍മകളെപ്പോലും കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മ ഗാന്ധി എന്നത് വെട്ടിമാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ തൊഴിലാളികളുടെ അവകാശമായിരുന്ന 100 ദിവസത്തെ തൊഴില്‍, ഇപ്പോള്‍ വിബി-ജി റാം ജി പദ്ധതിയില്‍ വെറും വാഗ്ദാനമായി മാറിയിരിക്കുകയാണ്. തൊഴിലാളികളുടെ മാത്രമല്ല, കര്‍ഷകരുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ജീവിതം പ്രതിസന്ധിയിലാക്കിയ മോദി സര്‍ക്കാരിന് ഉയര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിനു മുന്നില്‍ അധികകാലം പിടിച്ചു നില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലാ പ്രസിഡന്റ് എന്‍.കെ. ബാബു അധ്യക്ഷത വഹിച്ചു. ജനതാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ആര്‍.എം. ഗോപാലന്‍ ക്ലാസ് അവതരണം നടത്തി. എച്ച്എംഎസ് സംസ്ഥാന ട്രഷറര്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ആര്‍ജെഡി. മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി, പുതുശ്ശേരി ബാലകൃഷ്ണന്‍, കെ.എം. ബാലന്‍, പി.കെ. ശങ്കരന്‍, ബി.ടി. സുധീഷ് കുമാര്‍, ജസ്ല കൊമ്മിലേരി, പി. ബാലന്‍, പി. ബാലകൃഷ്ണന്‍ കിടാവ്, പി.കെ. രതീഷ്, കെ.കെ. നിഷിത, കെ.എം. പ്രമീഷ് എന്നിവര്‍ സംസാരിച്ചു.

തൊഴിലാളി സംഘടനാ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച മുതിര്‍ന്ന പ്രവര്‍ത്തകരായ വി.പി. ചെറിയാത്തന്‍, കെ.എം. കുഞ്ഞിക്കണ്ണന്‍, ടി.കെ. ബാലന്‍, എള്ളോയത്തില്‍ ഭാസ്‌കരന്‍, പി.ടി. കുഞ്ഞിക്കണ്ണന്‍, പി. ദേവിയമ്മ, വി.കെ. ചെക്കോട്ടി, വി.കെ. അമ്മത്, കെ.എം. അമ്മാളു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

News Bhaskaran News

Comments (0)