തിക്കോടി ദേശീയപാതയിൽ അടിപ്പാതയ്ക്ക് മുന്നിലെ ഹമ്പ് നീക്കം ചെയ്തു; അപകടഭീഷണിയെന്ന് നാട്ടുകാരുടെ പരാതി

SPECIAL REPORTതിക്കോടി :ഹമ്പ് എടുത്തു കളഞ്ഞത് തിക്കോടി അടിപ്പാതക്ക് മുൻവശം അപകടഭീഷണി ഉയർത്തുന്നു.തിക്കോടി ദേശീയപാതയിൽ പടിഞ്ഞാറ് വശത്ത് ഉണ്ടായിരുന്ന ഹമ്പ് നീക്കം ചെയ്തതാണ് ഇവിടെ അപകട ഭീഷണി ഉയർതുന്നത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇതുവഴി…


SPECIAL REPORT
തിക്കോടി :ഹമ്പ് എടുത്തു കളഞ്ഞത് തിക്കോടി അടിപ്പാതക്ക് മുൻവശം അപകടഭീഷണി ഉയർത്തുന്നു.തിക്കോടി ദേശീയപാതയിൽ പടിഞ്ഞാറ് വശത്ത് ഉണ്ടായിരുന്ന ഹമ്പ് നീക്കം ചെയ്തതാണ് ഇവിടെ അപകട ഭീഷണി ഉയർതുന്നത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ അടിപ്പാതയിലൂടെ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപെടാൻ സാധ്യത കൂടുതലും. റോഡിലേക്ക് കുറച്ചുഭാഗം കയറ്റി നിർത്തിയാൽ മാത്രമേ വാഹനങ്ങൾ വരുന്നത് കാണാൻ സാധിക്കു. സ്പീഡിൽ വരുന്ന വാഹനങ്ങൾ അടിപ്പാതെയുള്ള യാതൊരു സൂചനയോ ഹമ്പോ ഇല്ലാത്തതിനാൽ വേഗത കുറയ്ക്കാതെ പോകുന്നതാണ് ഇവിടെ അപകട ഭീഷണിയാകുന്നത്. നേരത്തെ ഇവിടെ ഹമ്പ് സ്ഥാപിച്ചെങ്കിലും കഴിഞ്ഞ മാസം നടന്ന ടാറിങ് പ്രവർത്തിയിൽ ആണ് ഹമ്പ് നീക്കം ചെയ്തത്. അപകട സാധ്യത കണക്കിലെടുത്ത് ഈ ഭാഗത്ത് ഹമ്പ് സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ദേശത്തുകാരുടെയും ആവശ്യം.

Comments (0)