പന്തലായനിയില്‍ അടിപ്പാത വേണം: കൊയിലാണ്ടിയില്‍ ദേശീയപാത നിര്‍മ്മാണം തടഞ്ഞ് അനിശ്ചിതകാല സമരം
കൊയിലാണ്ടി: ദേശീയപാത 66-ന്റെ ഭാഗമായ നന്തി – ചെങ്ങോട്ടുകാവ് ബൈപാസ് നിര്‍മ്മാണ പ്രവൃത്തികള്‍ കൊയിലാണ്ടി കുന്ന്യോര്‍മലയില്‍ നാട്ടുകാര്‍ തടഞ്ഞു. പന്തലായനിയില്‍ അടിപ്പാത ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രത്യക്ഷ സമരം…
കൊയിലാണ്ടി: ദേശീയപാത 66-ന്റെ ഭാഗമായ നന്തി – ചെങ്ങോട്ടുകാവ് ബൈപാസ് നിര്‍മ്മാണ പ്രവൃത്തികള്‍ കൊയിലാണ്ടി കുന്ന്യോര്‍മലയില്‍ നാട്ടുകാര്‍ തടഞ്ഞു. പന്തലായനിയില്‍ അടിപ്പാത ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രത്യക്ഷ സമരം ആരംഭിച്ചത്.
നിര്‍മ്മാണം കാരണം കൊയിലാണ്ടി നഗരസഭയിലെ 9, 11, 12, 14 വാര്‍ഡുകളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്തെ പ്രധാന വിദ്യാലയങ്ങളായ പന്തലായനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബി.ഇ.എം സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ പഠനത്തെയും യാത്രാസൗകര്യത്തെയും ഇത് ഗുരുതരമായി ബാധിച്ചു. യാത്രാ ദുരിതം കാരണം പന്തലായനി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. താലൂക്ക് ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, ബാങ്കുകള്‍, റേഷന്‍ കടകള്‍ എന്നിവയെല്ലാം ഇതോടെ നാട്ടുകാര്‍ക്ക് അപ്രാപ്യമായി. അടിയന്തര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ വഴിയില്ല. കഴിഞ്ഞ 10 മാസമായി കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയത്.

ബഹുജന പ്രക്ഷോഭം നഗരസഭാ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷനിത്ത് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായ അഡ്വ. ഉമേന്ദ്രന്‍, പി.എം. ബൈജു, ചന്ദ്രശേഖരന്‍ പി., രത്‌നവല്ലി ടീച്ചര്‍, ബാലന്‍, ഉണ്ണി, പു. ക. സ. സെക്രട്ടറി മധു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ. എം. സുമതി സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു.
The post പന്തലായനിയില്‍ അടിപ്പാത വേണം: കൊയിലാണ്ടിയില്‍ ദേശീയപാത നിര്‍മ്മാണം തടഞ്ഞ് അനിശ്ചിതകാല സമരം appeared first on.
Comments (0)