കക്കാടംപൊയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാര്‍ട്ട്: ലോഗോ പ്രകാശനം പ്രിയങ്കാ ഗാന്ധി എം.പി. നിര്‍വഹിച്ചു

കക്കാടംപൊയിലിനെ ആഗോള ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി എം.എല്‍.എ. സി.കെ. കാസിമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കക്കാടംപൊയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാര്‍ട്ടിന്റെ ലോഗോ പ്രകാശനം വയനാട് എം.പി. പ്രിയങ്കാ…





കക്കാടംപൊയിലിനെ ആഗോള ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി എം.എല്‍.എ. സി.കെ. കാസിമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കക്കാടംപൊയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാര്‍ട്ടിന്റെ ലോഗോ പ്രകാശനം വയനാട് എം.പി. പ്രിയങ്കാ ഗാന്ധി നിര്‍വഹിച്ചു. എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് മുഖ്യാതിഥിയായി. എം.എല്‍.എ.യ്ക്കൊപ്പം ഈയിടെ കക്കാടംപൊയില്‍ സന്ദര്‍ശിച്ച അനുഭവം ഓര്‍ത്തെടുത്ത പ്രിയങ്കാ ഗാന്ധി, ഈ മേഖലയുടെ അനന്തമായ ടൂറിസം സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാര്‍ട്ടിന് സാധിക്കട്ടെയെന്ന് ചടങ്ങിൽ പറഞ്ഞു.
2027 ജനുവരി രണ്ടാം വാരത്തില്‍ രണ്ട് ദിവസങ്ങളിലായി കക്കാടംപൊയിലില്‍ നടക്കുന്ന മാര്‍ട്ട്, കക്കാടംപൊയിലിനെ ആഗോള ടൂറിസം ബ്രാന്‍ഡാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഒരുങ്ങുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. വിവിധ സെഷനുകളിലായി ടൂറിസം രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കും. തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളുടെ ടൂറിസം സാധ്യതകള്‍, അടിസ്ഥാന സൗകര്യ വികസനം, പരമ്പരാഗത ടൂറിസം, ഡേ ടൂര്‍ സാധ്യതകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.കേന്ദ്ര, സംസ്ഥാന ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാര്‍ട്ടില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിവിധ കമ്പനി പ്രതിനിധികള്‍, റിസോര്‍ട്ട് ഉടമകള്‍, ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങില്‍ എം.ടി. അഷ്‌റഫ്, ബിജു താന്നിക്കാകുഴി, വി.കെ. ഹുസൈന്‍കുട്ടി, കെ.ടി. മന്‍സൂര്‍, പി.ജി. മുഹമ്മദ്, ജോബി ഇലന്തൂര്‍, സി.എ. മുഹമ്മദ്, രാജേഷ് ജോസ്, അബ്ദുറഹിമാന്‍ മേലേടത്ത്, കെ.സി. മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപാറ, പി.സി. നജീബ്, സന്തോഷ് മാളിയേക്കല്‍, നിഷാബ് മുല്ലോളി തുടങ്ങിയവര്‍ പങ്കെടുത്തു

Comments (0)