പേരാമ്പ്ര എരവട്ടൂരിൽ ചന്ദനക്കും ശിവകാമിക്കും ജന്മനാടിന്റെ സ്നേഹാദരം

പേരാമ്പ്ര എരവട്ടൂരിൽ ചന്ദനക്കും ശിവകാമിക്കും ജന്മനാടിന്റെ സ്നേഹാദരം

പേരാമ്പ്ര എരവട്ടൂരിൽ ഇന്ത്യൻ സീനിയർ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചന്ദന എസ് കുമാറിനും, തമിഴ് സിനിമയായ ‘ബ്ലാസ്റ്റ്’ൽ ബാലതാരമായി അഭിനയിച്ച ശിവകാമിക്കും ജന്മനാടിന്റെ സ്നേഹാദരം അർപ്പിച്ചു.

കുണ്ടുംകരമുക്ക് സേവ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പേരാമ്പ്ര നിയോജകമണ്ഡലം എം.എൽ.എ അഡ്വ. ഫാത്തിമ തഹിലിയ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചന്ദന എസ് കുമാറിനും ശിവകാമിക്കും മെമെന്റോ നൽകി ആദരിച്ചു

സ്വാഗത സംഘം കൺവീനർ എം.കെ. ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഒ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ കെ.വി. അനുരാഗ്, പഞ്ചായത്ത് മെമ്പർമാരായ വിനു നാഗത്ത്, കെ.വി. ബാലൻ, രാജൻ കെ., ഐശ്വര്യ, സി. മൊയ്തു മൗലവി, ചന്ദ്രൻ കളരിപ്പറമ്പിൽ, ജി.കെ. ബാബു മാസ്റ്റർ, ബാലൻ മാസ്റ്റർ, ദീപ കെ.വി., അണ്ടി, കെ.കെ. പ്രേമൻ, ഇ.എം. രാഗേഷ്, കെ.എം. സുധാകരൻ കൈപ്രം, രതീഷ് കപ്പൂമ്മൽ, സി.എം. സുധാകരൻ, സിനീഷ്, എ.പി. വിജേഷ്, മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

അബ്ദു റഹ്മാൻ പുത്തൻപുരയിൽ നന്ദി രേഖപ്പെടുത്തി.

Comments (0)