വിശുദ്ധ കഅ്ബയ്ക്ക് നേരെ മുകളിൽ സൂര്യൻ വരുന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് ഇന്ന് മക്ക സാക്ഷ്യം വഹിക്കും

മക്ക: വിശുദ്ധ കഅ്ബയ്ക്ക് നേരെ മുകളിൽ സൂര്യൻ വരുന്ന പ്രതിഭാസത്തിന് ഇന്ന് മക്ക സാക്ഷ്യം വഹിക്കും. മക്ക സമയം 12:26:44 PMനാണ് ഇത് സംഭവിക്കുക. ഈ സമയത്ത് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകും. സൂര്യൻ കഅബയിൽ ലംബമായി പതിക്കുന്ന പ്രതിഭാസം…

മക്ക: വിശുദ്ധ കഅ്ബയ്ക്ക് നേരെ മുകളിൽ സൂര്യൻ വരുന്ന പ്രതിഭാസത്തിന് ഇന്ന് മക്ക സാക്ഷ്യം വഹിക്കും. മക്ക സമയം 12:26:44 PMനാണ് ഇത് സംഭവിക്കുക. ഈ സമയത്ത് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകും. സൂര്യൻ കഅബയിൽ ലംബമായി പതിക്കുന്ന പ്രതിഭാസം വർഷത്തിൽ രണ്ട് തവണയാണ് സംഭവിക്കുകയെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റി ഡയറക്ടർ മജീദ് അബു സഹ്റ പറഞ്ഞു. സൂര്യൻ മക്കയുടെ അക്ഷാംശത്തിൽ എത്തുകയും ചക്രവാളത്തിന് 90 ഡിഗ്രി മുകളിൽ നിൽക്കുകയും ചെയ്യുമ്പോഴാണ് പ്രതിഭാസം സംഭവിക്കുകയെന്നും പറഞ്ഞു.

സൂര്യൻ ദൃശ്യമാകുന്ന സ്ഥലങ്ങളിൽ ഖിബ്‌ലയുടെ ദിശ പരിശോധിക്കുന്നതിനുള്ള ഏറ്റവും കൃത്യമായ ജ്യോതിശാസ്ത്ര രീതികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. സൂര്യന്റെ സ്ഥാനം കഅബയിലേക്ക് നേരിട്ട് ചൂണ്ടിക്കാണിക്കുന്നതിനാലാണിത്. അതേസമയം ലംബമായുള്ള വസ്തുക്കളുടെ നിഴൽ കഅബയുടെ എതിർ ദിശയിലായിരിക്കും.

(ഉദാഹരണത്തിന്: ഒരു നേരായ വടി പരന്ന പ്രതലത്തിൽ വെച്ചാൽ വടിയുടെ നിഴൽ കഅബയുടെ ദിശക്ക് നേർ വിപരീതമായിരിക്കും)

മക്കയിൽ നിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ജിദ്ദ പോലുള്ള സമീപ നഗരങ്ങളിൽ, ഖിബ്ലയുടെ ദിശ സ്ഥിരീകരിക്കാൻ ഇത് ഉപയോഗിക്കാമെന്നും മജീദ് അബു സഹ്റ പറഞ്ഞു.

Comments (0)