പി.എസ്.സി പരീക്ഷ റദ്ദാക്കി: ആലപ്പുഴയിൽ ചോദ്യപേപ്പർ മാറി നൽകിയതിൽ ആശങ്ക
Psc

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് നടന്ന പി.എസ്.സി പരീക്ഷയിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയതായി പി.എസ്.സി ഉദ്യോഗസ്ഥർ അറിയിച്ചു.
ആലപ്പുഴയിലെ ലജനത് സ്കൂളിൽ, ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ തെറ്റായി രാവിലെ നടന്ന പരീക്ഷയ്ക്ക് വിതരണം ചെയ്തതാണ് പരീക്ഷ റദ്ദാക്കാൻ കാരണമായത്. പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ പരിശോധിച്ച ശേഷമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.
സംഭവം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉടൻ അറിയിക്കപ്പെടുകയും, തുടർന്ന് ഉദ്യോഗാർത്ഥികളിൽ നിന്ന് ചോദ്യപേപ്പറുകൾ തിരികെ വാങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് നടത്താനിരുന്ന ഉച്ചതിരിഞ്ഞ് പരീക്ഷ മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു.
രാവിലെയും ഉച്ചയ്ക്കുമുള്ള രണ്ട് വ്യത്യസ്ത പരീക്ഷകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാൽ ആലപ്പുഴയിൽ ഉണ്ടായ പിഴവ് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് വിലയിരുത്തിയാണ് നടപടി.
സംഭവം ആലപ്പുഴയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് ചോദ്യപേപ്പർ എങ്ങനെ രാവിലെ വിതരണം ചെയ്യപ്പെട്ടുവെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)