കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ
കൊടുവള്ളി: കൊടുവള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്. ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് പ്രമോദ്…
കൊടുവള്ളി: കൊടുവള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്.
ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്.
മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളിയിലെ വീട്ടില്‍ പ്രസാദും പ്രമോദും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പ്രമോദിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
Comments (0)