കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. അസ്മിത ഡെ, ഹർഷ് സിംഗ് എന്നിവർക്കാണ് സ്വർണം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇതാദ്യമായാണ് ജൂഡോയിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണ്ണ നേട്ടം…
ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നനായ ജോഷ്വ കാറ്റ്‌സിനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ ഹർഷ് സിംഗ് ചരിത്രപരമായ സ്വർണമെഡൽ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ പുരുഷ ജൂഡോ താരമാണ് അദ്ദേഹം.23-കാരനായ ഹർഷ് സിംഗിന്റെ തന്റെ കന്നി കോമൺവെൽത്ത് ഗെയിംസ് മത്സരമാണിത്.
ഗ്ലാസ്‌ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യൻ ജൂഡോ താരങ്ങളായ ഹർഷ് സിംഗ്, അസ്മിത ഡേ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ ജൂഡോയ്ക്ക് ഇതൊരു “ചരിത്രപരമായ ദിവസം” ആണെന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
;
The post കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം appeared first on.
Comments (0)