ഇതിഹാസ ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ…

ചെന്നൈ: ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 60-ലധികം ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. സംഭാഷണങ്ങളില്ലാതെ കമൽഹാസനെ വെച്ച് ചെയ്ത 'പുഷ്പക വിമാനം', ഇന്ത്യയിലെ ആദ്യ ടൈം ട്രാവൽ സിനിമയായ 'ആദിത്യ 369', 'ഭൈരവ ദ്വീപം', 'മയൂരി', 'അപൂർവ സഹോദരങ്ങൾ', 'മൈക്കൽ മദന കാമരാജൻ' തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി ക്ലാസിക്കുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.

94-ാം വയസ്സിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ അവസാനിച്ചിരുന്നില്ല. നാഗ് അശ്വിൻ നിർമിച്ച 'സിംഗീതം' എന്ന മ്യൂസിക്കൽ ഫാന്റസിയാണ് അവസാന ചിത്രം. വെറും 77 ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്.

Comments (0)