ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു
മുംബൈ: ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റതാണ് മരണ കാരണം. ഇന്നലെ രാത്രിയോടെ മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വെർസോവ പൊലീസ് എഡിആർ രജിസ്റ്റർ ചെയ്തു. ആക്ഷൻ ഡ്രാമകൾക്കും ഗ്യാങ്സ്റ്റർ…
മുംബൈ: ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റതാണ് മരണ കാരണം. ഇന്നലെ രാത്രിയോടെ മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വെർസോവ പൊലീസ് എഡിആർ രജിസ്റ്റർ ചെയ്തു.
ആക്ഷൻ ഡ്രാമകൾക്കും ഗ്യാങ്സ്റ്റർ സിനിമകൾക്കും പേരുകേട്ട സംവിധായകനാണ് സഞ്ജയ് ഗുപ്ത. 1994ൽ സഞ്ജയ് ദത്ത്, ആദിത്യ പഞ്ചോളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ആതിഷ്: ഫീൽ ദി ഫയർ' എന്ന ചിത്രത്തിലൂടെയാണ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
പിന്നീട് കാന്റെ, മുസാഫിർ, സിന്ദ, ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ്വാല, കാബിൽ, ജസ്ബ, മുംബൈ സാഗ തുടങ്ങിയ ജനപ്രിയ സിനിമകൾ സംവിധാനം ചെയ്തു. സഞ്ജയ് ദത്തുമായി ചേർന്ന് നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഗുപ്തയുടെ വേർപാട് ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
Comments (0)