കണ്ണീരിലമർന്ന് നാട്..! പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം, അപകടം വീട്ടിലേക്ക് പോകുന്നതിനിടെ

Accident Accident Death Accident News News മാന്നാർ: ( ആലപ്പുഴ മാന്നാറിൽ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാന്നാർ പഞ്ചായത്ത് പതിനാലാം വാർഡ് കുളഞ്ഞിക്കാരാഴ്മ അക്ഷയഭവനിൽ…


Accident Accident Death Accident News News

മാന്നാർ: ( ആലപ്പുഴ മാന്നാറിൽ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാന്നാർ പഞ്ചായത്ത് പതിനാലാം വാർഡ് കുളഞ്ഞിക്കാരാഴ്മ അക്ഷയഭവനിൽ പൊന്നുക്കുട്ടൻ-ഓമന ദമ്പതികളുടെ മകൻ പ്രദീപ് (38) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മാന്നാർ-മാവേലിക്കര റോഡിൽ ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. മാവേലിക്കരയിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന പ്രദീപിനെ അലക്ഷ്യമായി പാഞ്ഞെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപ് തൽക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു. കരാറടിസ്ഥാനത്തിൽ പെയിന്റിങ് ജോലികൾ ചെയ്തുവരികയായിരുന്നു അദ്ദേഹം. സംസ്കാരം നടന്നു. ഭാര്യ: ഹരിപ്രിയ. മക്കൾ: അക്ഷയ പ്രദീപ്, അക്ഷിത പ്രദീപ്.

English Summary: A 38-year-old painting worker, Pradeep from Kulanji Karaazhma in Mannar, Alappuzha, died after a speeding pickup van hit his scooter near Cherukol Sree Subhananda Ashramam on the Mannar-Mavelikara road on Monday night. He was returning home from Mavelikara when the accident occurred.

Accident Accident Death Accident News News

Comments (0)