മൂവാറ്റുപുഴയിൽ കാർ സ്കൂട്ടറിലിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ ഒൻപത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തൻപുരയിൽ രാജേഷിന്റെ മകൾ റയ ആണ് മരിച്ചത്. റയയുടെ മുത്തശ്ശി മുത്തുശ്രീക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മൂവാറ്റുപുഴ നിർമല…
കൊച്ചി: ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ ഒൻപത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തൻപുരയിൽ രാജേഷിന്റെ മകൾ റയ ആണ് മരിച്ചത്. റയയുടെ മുത്തശ്ശി മുത്തുശ്രീക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മൂവാറ്റുപുഴ നിർമല കോളേജിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ച ശേഷം ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റയ തൽക്ഷണം മരിച്ചു. മുത്തുശ്രീയെ ലേഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സ്ഥിതി ഗുരുതരമാണ്. സ്കൂട്ടർ യാത്രികനും പരിക്കുണ്ട്.
Comments (0)