അതിദാരുണം....! സാധനം എടുക്കാൻ പോയതാണ്, തിരിച്ചുവന്നത് ചേതനയറ്റ്, ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Accident Accident News Death മൂവാറ്റുപുഴ:( ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് മൂന്നാം നിലയിൽ…


Accident Accident News Death

മൂവാറ്റുപുഴ:( ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് മൂന്നാം നിലയിൽ നിന്ന് പൊട്ടിവീണാണ് അപകടം.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ​ഗോഡൗണിൽ സാധനങ്ങൾ എടുക്കാനായിരുന്നു യുവാവ് പോയത്. മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അക്ഷയ്യെ സഹപ്രവർത്തകൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: A 19-year-old youth Akshay Krishnan from Perumballoor died after a goods lift collapsed in a warehouse in Muvattupuzha. The lift fell from third floor. CCTV visuals captured the incident. Police have registered a case.

Accident Accident News Death

Comments (0)