ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന്…

കോഴിക്കോട്: കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം. സലീം അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്. കേരളത്തിലും പുറത്തുമായി തലയുയര്‍ത്തി നില്‍ക്കുന്ന പല പ്രശസ്തമായ കെട്ടിടങ്ങളും രൂപകല്‍പ്പന ചെയ്തത് എന്‍.എം. സലീം ആണ്.

Comments (0)