സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു
സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു കോഴിക്കോട് :സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു. 103 ാം വയസ്സിലാണ് അന്ത്യം. പി വാസു എന്ന അദ്ദേഹം വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ…
സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു
കോഴിക്കോട് :സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു. 103 ാം വയസ്സിലാണ് അന്ത്യം. പി വാസു എന്ന അദ്ദേഹം വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തില് പങ്കെടുത്തിട്ടുണ്ട്.
സമരത്തില് പങ്കെടുത്തതിനാല് ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്ദനത്തിന് ഇരയായിരുന്നു. ജയില് വാസവും അനുഭവിച്ചിട്ടുണ്ട്. പ്രായത്തെ അവഗണിച്ച് നൂറു വയസ്സു പിന്നിട്ടിട്ടും അദ്ദേഹം പൊതു രംഗത്ത് നിലക്കൊണ്ടു. 103 ാം വയസ്സിലും അദ്ദേഹം വോട്ടു രേഖപ്പെടുത്താന് ബൂത്തില് എത്തിയിരുന്നു.
സോഷ്യലിസ്റ്റ് പാര്ട്ടിയില് പ്രവര്ത്തിച്ചതു മുതലാണ് സോഷ്യോ വാസു എന്ന പേരു കിട്ടിയത്. രക്തത്തില് അഹിംസ അലിഞ്ഞുചേര്ന്ന കറതീര്ന്ന ഗാന്ധിയനായാണ് ജീവിതാവസാനം വരെ നിലക്കൊണ്ടത്. പതിനെട്ടാം വയസില് തുടങ്ങിയ പോരാട്ട വീര്യ മരണംവരെ ചോര്ന്നുപോയില്ല.
Comments (0)