ഫാർമസിസ്റ്റ്, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിൽ നിയമനം

ഫാർമസിസ്റ്റ്, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിൽ നിയമനം മെഡിക്കൽ ഹോമിയോ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് ടു, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിൽ ഒഴിവുണ്ട്. ധീവര, എസ്. സി.,കൺവെർട്ടഡ് ടു ക്രിസ്ത്യാനിറ്റി എന്നീ…

ഫാർമസിസ്റ്റ്, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിൽ നിയമനം

മെഡിക്കൽ ഹോമിയോ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് ടു, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിൽ ഒഴിവുണ്ട്. ധീവര, എസ്. സി.,കൺവെർട്ടഡ് ടു ക്രിസ്ത്യാനിറ്റി എന്നീ വിഭാഗങ്ങളിലേക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് ടു തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അംഗീകൃത ഹോമിയോപ്പതി നഴ്സിംഗ് പാസായിരിക്കണം. അറ്റൻഡർ, വനിത അറ്റൻഡർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഹോമിയോപ്പതി ഫാർമസി മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. 18 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ഉണ്ടായിരിക്കും.

പ്രായം, വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 13 ന് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0495 2370179

‘നായ വളർത്തൽ’: സൗജന്യ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘നായ വളർത്തൽ’ വിഷയത്തിൽ നവംബർ 12 ന് സൗജന്യ ഏക ദിന പരിശീലനം നടത്തുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് നമ്പറിൽ വിളിച്ച് നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം.
ഫോൺ: 0 4 9 1 2 8 1 5 4 5 4

The post ഫാർമസിസ്റ്റ്, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിൽ നിയമനം appeared first on.

Comments (0)