പഞ്ചായത്ത് ഓഫീസ് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് തിക്കോടി പഞ്ചായത്ത് ഭരണസമിതി പിന്മാറണം:സിപിഐ എം നേതൃത്വത്തിൽ തിക്കോടി യിൽ തണ്ണീർ തട സംരക്ഷണ വലയം തീർത്തു

പയ്യോളി:തിക്കോടിപഞ്ചായത്ത്ബസാറിലെസ്വകാ ര്യ വ്യക്തിയുടെ തണ്ണീർ തടത്തിൽപ്പെട്ട ഭൂമി മണ്ണിട്ട് നികത്തി പഞ്ചായത്ത് ഓഫീസ് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് തിക്കോടി പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ എം തിക്കോടി ലോക്കൽ…


പയ്യോളി:തിക്കോടിപഞ്ചായത്ത്ബസാറിലെസ്വകാ ര്യ വ്യക്തിയുടെ തണ്ണീർ തടത്തിൽപ്പെട്ട ഭൂമി മണ്ണിട്ട് നികത്തി പഞ്ചായത്ത് ഓഫീസ് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് തിക്കോടി പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തി ൽ നികത്തുന്ന സ്ഥലത്ത് തണ്ണീർതട സംര ക്ഷണ വലയം തീർത്തു.സമരം സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. തിക്കോടി ഒരു ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ,എൻ സി മുസ്തഫ, ടി ഷിബ, സി ടി അജയഘോഷ്, പി ജനാർദ്ദ നൻ, അനിൽ കരുവാണ്ടി, കെ സുകുമാര ൻ, പി പി ഷാഹിദ എന്നിവർ സംസാരിച്ചു. ആർ വിശ്വൻ സ്വാഗതവുംഎൻ കെ റയീസ് നന്ദിയും പറഞ്ഞു.പടം: സിപിഐ എം നേതൃത്വത്തിൽ തിക്കോടിയിൽ നടന്നതണ്ണീർ തടസംരക്ഷ ണ വലയം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്യുന്നു

Comments (0)