അധിക്ഷേപപരാമർശങ്ങളിൽ ന്യായീകരണവുമായി മന്ത്രി സിപി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചത്
അധിക്ഷേപപരാമർശങ്ങളിൽ ന്യായീകരണവുമായി മന്ത്രി സിപി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചത്. തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നു.…

അധിക്ഷേപപരാമർശങ്ങളിൽ ന്യായീകരണവുമായി മന്ത്രി സിപി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചത്. തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നു. കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി സിപി ജോൺ പറഞ്ഞു.
യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികം ഇല്ലാത്ത സ്ത്രീകൾ ഉണ്ട് അത് മനസ്സിലാക്കാൻ താണടക്കമുള്ള രാഷ്ട്രീയ നേതൃത്തത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരമാണെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. മുൻ സർക്കാരിനും ഇത് കഴിഞ്ഞിട്ടില്ല. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും. അതേസമയം അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനതയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
;
The post അധിക്ഷേപപരാമർശങ്ങളിൽ ന്യായീകരണവുമായി മന്ത്രി സിപി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചത് appeared first on.
Comments (0)