തൃശ്ശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് ദുരന്തം; പ്ലസ് ടു വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ മരിച്ചു
തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ അപകടം. അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടു. മാരുതി എക്കോ കാറിൽ സഞ്ചരിച്ചിരുന്ന റിയാ ഫാത്തിമ…
തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ അപകടം. അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടു. മാരുതി എക്കോ കാറിൽ സഞ്ചരിച്ചിരുന്ന റിയാ ഫാത്തിമ എന്ന വിദ്യാർത്ഥിനിയാണ് മരിച്ച ഒരാൾ. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി ബസ്കുറ്റിപ്പുറത്ത് നിന്നും തൃശ്ശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ബസ് റോഡിലുണ്ടായിരുന്ന കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ അടക്കം അഞ്ചോളം വാഹനങ്ങളിൽ തുടരെത്തുടരെ ഇടിക്കുകയായിരുന്നു. മരണപ്പെട്ട റിയാ ഫാത്തിമ സഞ്ചരിച്ചിരുന്ന എക്കോ കാറിൽ എട്ടോളം യാത്രക്കാരുണ്ടായിരുന്നു.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കുന്നംകുളത്തെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രക്കാരനായിരുന്ന ജോബിക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ പരിക്കേറ്റ മറ്റൊരാൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിൽ പോലീസും പ്രാദേശികവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Comments (0)