പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ; തെളിഞ്ഞത് ഒട്ടേറെ കേസുകൾ
കോഴിക്കോട്: പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. ഇയാള്‍ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട്…
കോഴിക്കോട്: പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. ഇയാള്‍ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി വന്നിരുന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.Geographic Reference
ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ച പതിനായിരം രൂപ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയെ പിടി കൂടുന്നതിലേക്കെത്തിച്ചത്. രണ്ടു മാസം മുൻപാണ് ഷംസാദ് ജയിലില്‍ നിന്ന് മോചിതനായത്. അതിനുശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളില്‍ പള്ളികളിലെ നേര്‍ച്ചപ്പെട്ടികളും, സ്‌കൂള്‍ ഓഫീസുകളും ഇയാള്‍ കവര്‍ച്ച നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വിശദമായ ചോദ്യം ചെയ്യലില്‍ പതിനഞ്ചിലധികം പുതിയ മോഷണക്കേസുകള്‍ക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും പിന്നീട് അടുത്ത മോഷണത്തിന് വീണ്ടും കേരളത്തിൽ എത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.
Comments (0)