സുകുമാരക്കുറുപ്പ് മരിച്ചു!

നാല് പതിറ്റാണ്ടിലേറെയായി കേരള പോലീസിനെ വട്ടംകറക്കിയ സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കുമുമ്പ് സുകുമാരക്കുറുപ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം

സുകുമാരക്കുറുപ്പ് മരിച്ചു!

ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കുമുമ്പ് മരിച്ചിരിക്കാമെന്ന് ക്രൈം ബ്രാഞ്ചിന്റെ നിഗമനം; അന്തിമ റിപ്പോർട്ടോടെ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെയായി കേരള പോലീസിനെ വട്ടംകറക്കിയ സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കുമുമ്പ് സുകുമാരക്കുറുപ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.

1984 ജനുവരി 22-ന് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുന്നതിനായി നിരപരാധിയായ ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം കാറിൽ കത്തിച്ചെന്ന കേസിലാണ് സുകുമാരക്കുറുപ്പ് ഒന്നാം പ്രതിയായത്. കേസിലെ മറ്റ് നാല് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ പൂർത്തിയായെങ്കിലും, സുകുമാരക്കുറുപ്പിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കെട്ടിക്കിടന്ന കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഏതാനും മാസം മുമ്പാണ് ക്രൈം ബ്രാഞ്ച് കേസ് വീണ്ടും പരിശോധിക്കാൻ തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി, കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പിനെ കണ്ടതായി മൊഴി നൽകിയ ജാർഖണ്ഡിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

മൊഴിപ്രകാരം, സുകുമാരക്കുറുപ്പ് ഗുരുതര ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഈ വിവരവും മറ്റ് സാഹചര്യ തെളിവുകളും പരിശോധിച്ച ശേഷമാണ് അദ്ദേഹം വർഷങ്ങൾക്കുമുമ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ വിവരങ്ങളും മറ്റ് രേഖകളും ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്.

Tags: #sukumarakkurupp

Comments (0)