കൊടുവള്ളി പോലീസിന്റെ സമയോചിത ഇടപെടൽ; യുവതിയുടെയും കൈക്കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു

കൊടുവള്ളി: പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും കൈക്കുഞ്ഞിനെയും കൊടുവള്ളി പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
സെപ്റ്റംബർ 9ന് പുലർച്ചെ 4.30ഓടെയാണ് സംഭവം. കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റി ഒരലകോട്ട് കടവ് തൂക്കുപാലത്തിന് സമീപം യുവതി കൈക്കുഞ്ഞുമായി എത്തിയെന്ന ഫോൺ സന്ദേശം പോലീസിന് ലഭിക്കുകയായിരുന്നു.
തുടർന്ന് നൈറ്റ് ഓഫീസറായ എ.എസ്.ഐ. രതീഷ് കുമാർ പി.കെ., സി.പി.ഒ. ബിജിനി, സി.പി.ഒ. ബബീഷ് എന്നിവർ ഉടൻ സ്ഥലത്തെത്തി. പോലീസ് എത്തുമ്പോൾ യുവതി കുഞ്ഞിനെയും കൊണ്ട് പുഴയിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ സാഹസികവും സമയോചിതവുമായ ഇടപെടലിലൂടെയാണ് യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
Comments (0)