വന്‍ സുരക്ഷാവീഴ്ച....! ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് സമീപം ബൈക്ക് ഓടിച്ചുകയറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

P Radhakrishnan President Breach News തിരുവനന്തപുരം: ( www. ) ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് സമീപം ബൈക്ക് ഓടിച്ചുകയറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കോവളത്താണ് സംഭവം. വള്ളക്കടവ് സ്വദേശികളായ ഷക്കീർ,…


P Radhakrishnan President Breach News

തിരുവനന്തപുരം: ( www. ) ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് സമീപം ബൈക്ക് ഓടിച്ചുകയറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കോവളത്താണ് സംഭവം. വള്ളക്കടവ് സ്വദേശികളായ ഷക്കീർ, നാദിർഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാലരാമപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി തിരികെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് എത്തിയ ബൈക്ക് കോവളം ജംഗ്ഷനിൽ വെച്ച് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിവരം പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാഞ്ഞിരംകുളത്ത് വെച്ച് ഇരുവരെയും പൊലീസ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

അറസ്റ്റിലായ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ബൈക്ക് എത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച സംബന്ധിച്ചും പരിശോധന നടക്കുകയാണ്.

English Summary:

Two people, Shakir and Nadirsha, residents of Vallakkadavu, were arrested after a bike approached the convoy of Vice President C P Radhakrishnan in Kovalam, Thiruvananthapuram. The incident occurred while the Vice President was returning to the airport after attending an event in Balaramapuram. Security personnel reportedly tried to stop the bike at Kovalam Junction but were unsuccessful. Police were alerted and later intercepted the two men at Kanjiramkulam. Police said both were under the influence of alcohol. The circumstances surrounding the incident and the security arrangements are being examined.

P Radhakrishnan President Breach News

Comments (0)