കഷ്ടപ്പാട് തന്നെ....! കാറിന്റെ അടിയിലെ രഹസ്യ അറയിൽ 90 കിലോ കഞ്ചാവ്; വാഴിച്ചലിൽ വൻ ലഹരിവേട്ട, രണ്ടുപേർ പിടിയിൽ
Case Seizure Crime News Police തിരുവനന്തപുരം: ( ) തിരുവനന്തപുരം വാഴിച്ചലിൽ കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 90 കിലോ കഞ്ചാവുമായി രണ്ടുപേരെ റൂറൽ പൊലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. വെള്ളറട അഞ്ചുമരങ്കാല സ്വദേശി…
Case Seizure Crime News Police
തിരുവനന്തപുരം: ( ) തിരുവനന്തപുരം വാഴിച്ചലിൽ കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 90 കിലോ കഞ്ചാവുമായി രണ്ടുപേരെ റൂറൽ പൊലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് സ്വദേശി അഖിൽ എന്നിവരാണ് പൊലീസിന്റെ വലയിലായത്.
വാഴിച്ചൽ ഇമ്മാനുവൽ കോളജിന് സമീപത്തുവെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് സംഘം തടഞ്ഞുനിർത്തിയത്. തുടക്കത്തിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും, കാറിന്റെ ഡിക്കിക്ക് അടിയിൽ പ്രത്യേകം നിർമിച്ച ചേംബർ പൊളിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് 2.200 കിലോ വീതം ഭാരമുള്ള 40 പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് ശേഖരം കണ്ടെടുത്തത്.
ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്‌നാട് വഴിയാണ് പ്രതികൾ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പുലർച്ചെ മിന്നൽ പരിശോധനയിലൂടെ പ്രതികളെ പിടികൂടിയത്.
പിടിയിലായ രണ്ടുപേരും മുൻപും ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും, ഇവർക്ക് പിന്നിലെ പ്രധാന റാക്കറ്റിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
English Summary:
The Thiruvananthapuram Rural Police and DANSAF squad seized 90 kg of ganja hidden in a secret compartment of a car near Emmanuel College in Vazhichal. Two individuals, identified as Sudheesh and Akhil, were arrested in connection with the incident. The contraband was reportedly brought from Andhra Pradesh via Tamil Nadu. Based on a tip-off received by the Rural SP, police intercepted the vehicle after a week-long surveillance operation.
Case Seizure Crime News Police
Comments (0)