തിരുപ്പൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ഊത്തുകുളിക്ക് സമീപം കാക്കപ്പള്ളത്ത് നടന്ന കാർ-ടാങ്കർ ലോറി കൂട്ടിയിടിയിൽ ആറുപേർ ദാരുണമായി മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് സംഭവസ്ഥലത്തുതന്നെ…
തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ഊത്തുകുളിക്ക് സമീപം കാക്കപ്പള്ളത്ത് നടന്ന കാർ-ടാങ്കർ ലോറി കൂട്ടിയിടിയിൽ ആറുപേർ ദാരുണമായി മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്.
പല്ലടത്തുനിന്ന് സേലത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ, എതിർദിശയിൽ അതിവേഗതയിലെത്തിയ ഡീസൽ ടാങ്കർ ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
സേലം സ്വദേശികളായ ഈശ്വരൻ, ഭാര്യ തിരുമകൾ, മരുമകൻ മുകിലൻ, ഇവരുടെ മക്കളായ ശ്രീനിത്തു, കനിഷ്, ബന്ധുവായ ശിവകാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീയെ തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)