UAE Expat Remittance Surge: നാട്ടിലേക്ക് പണമയക്കാൻ യുഎഇ പ്രവാസികളുടെ വൻതിരക്ക്, കാരണമിതാണ്
നാട്ടിലേക്ക് പണമയക്കാൻ യുഎഇ പ്രവാസികളുടെ വൻതിരക്ക്, കാരണമിതാണ് ഇന്ത്യൻ രൂപയുടെ (Indian Rupee) മൂല്യത്തകർച്ച യുഎഇയിലെ (UAE) ഇന്ത്യൻ പ്രവാസികൾക്ക് വൻ നേട്ടമായി. യുഎഇ ദിർഹത്തിന് (UAE Dirham) ഇന്നലെ രാവിലെ 26.38 രൂപ വരെ ലഭിച്ചപ്പോൾ, വൈകിട്ടോടെ…
നാട്ടിലേക്ക് പണമയക്കാൻ യുഎഇ പ്രവാസികളുടെ വൻതിരക്ക്, കാരണമിതാണ് ഇന്ത്യൻ രൂപയുടെ (Indian Rupee) മൂല്യത്തകർച്ച യുഎഇയിലെ (UAE) ഇന്ത്യൻ പ്രവാസികൾക്ക് വൻ നേട്ടമായി. യുഎഇ ദിർഹത്തിന് (UAE Dirham) ഇന്നലെ രാവിലെ 26.38 രൂപ വരെ ലഭിച്ചപ്പോൾ, വൈകിട്ടോടെ നിരക്ക് 10 ഫിൽസ് കുറഞ്ഞ് 26.28 രൂപയായി.
എന്നിരുന്നാലും സമീപകാലത്തെ ഏറ്റവും മികച്ച വിനിമയ നിരക്കുകളിൽ ഒന്നായതിനാൽ ഇത് പ്രയോജനപ്പെടുത്താൻ പ്രവാസികൾ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലേക്കും (Exchange Houses) ഓൺലൈൻ പണമിടപാട് ആപ്പുകളിലേക്കും ഒഴുകിയെത്തി. ശമ്പളദിവസം കോളടിച്ചോ?
മാസാവസാന ശമ്പളദിവസങ്ങൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉയർന്ന വിനിമയ നിരക്ക് (Exchange Rate) തുടരുമോയെന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. നിരക്ക് അനുകൂലമായി തുടർന്നാൽ പതിവിലും കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പലരും.
മികച്ച നിരക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തി ചിലർ സമ്പാദ്യം വർധിപ്പിക്കാനും (Savings), മറ്റുചിലർ ഭവന-വ്യക്തിഗത വായ്പകൾ (Loan Repayment) വേഗത്തിൽ തീർക്കാനുമായി അധിക തുക നാട്ടിലേക്ക് അയച്ചതായും എക്സ്ചേഞ്ച് സ്ഥാപനങ്ങൾ പറയുന്നു. ഒരു ദിർഹത്തിന് ലഭിക്കുന്ന ഏതാനും പൈസയുടെ വർധന പോലും വലിയ തുക അയയ്ക്കുന്ന പ്രവാസികൾക്ക് ഗണ്യമായ അധിക വരുമാനമാണ് നൽകുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തുന്നവർക്ക് ഈ ചെറിയ വ്യത്യാസം പോലും ആയിരക്കണക്കിന് രൂപയുടെ നേട്ടമായി മാറുന്നുണ്ട്. രൂപയുടെ ഇടിവിന് കാരണം എന്ത്?
അമേരിക്കൻ ഡോളറിനെതിരെ (US Dollar) ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് രാജ്യങ്ങളുടെ കറൻസികളുമായുള്ള വിനിമയ നിരക്കിലും പ്രതിഫലിച്ചത്. ദിർഹം ഉൾപ്പെടെയുള്ള ജിസിസി (GCC) രാജ്യങ്ങളിലെ കറൻസികൾ ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ രൂപയുടെ മൂല്യത്തകർച്ച നേരിട്ട് പ്രവാസികൾക്ക് അനുകൂലമായ വിനിമയ നിരക്കായി മാറുകയായിരുന്നു.
പ്രവാസികൾക്ക് ഇത് നേട്ടമാകുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് (Economy) ചില വെല്ലുവിളികളും ഉണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വിദഗ്ധരുടെ പറയുന്നത് ഇങ്ങനെ വിനിമയ നിരക്കിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൈവശമുള്ള മുഴുവൻ തുകയും ഒരുമിച്ച് അയയ്ക്കുന്നതിന് പകരം ഘട്ടംഘട്ടമായി (Staggered Transfer) അയയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നാണ് വിദഗ്ധരുടെ നിർദേശം.
അതേസമയം, ഉയർന്ന നിരക്ക് പ്രയോജനപ്പെടുത്താനെന്ന പേരിൽ വായ്പയെടുത്തോ ഉയർന്ന പലിശയ്ക്ക് പണം കണ്ടെത്തിയോ പണമയയ്ക്കുന്നത് ഒഴിവാക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഇതര ജിസിസി രാജ്യങ്ങളിലെ കറൻസികളുടെയും രൂപയുമായുള്ള വിനിമയ നിരക്കിലും സമാനമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ഓൺലൈൻ രാജ്യാന്തര നിരക്കിനെക്കാൾ (Interbank Rate) 10 മുതൽ 25 പൈസ വരെ കുറച്ചാണ് എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്നത്. എന്നാൽ ചില ഓൺലൈൻ പണമിടപാട് ആപ്പുകൾ (Money Transfer Apps) രാജ്യാന്തര നിരക്കിലോ അതിനോട് വളരെ അടുത്ത നിരക്കിലോ പണം അയയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
English Summary : A sharp decline in the value of the Indian Rupee (INR) against the US Dollar has triggered a massive remittance surge among Indian expatriates in the UAE. As the exchange rate peaked at ₹26.38 per UAE Dirham (AED) before settling near ₹26.28, exchange houses and online money transfer apps across the Gulf reported record-high transaction volumes.
Comments (0)