'മുഖ്യമന്ത്രി Z+ സുരക്ഷയുള്ളയാൾ, മൈക്കുമായി അടുക്കരുത്'; മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷാ ഭീഷണി, മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ്
Chief Minister Restriction Police ADGP Plus Security പാലക്കാട്: ( മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം നിയന്ത്രിക്കാൻ പൊലീസ് നീക്കം തുടങ്ങി. ഉയർന്ന സുരക്ഷാ കാറ്റഗറിയിലുള്ള മുഖ്യമന്ത്രിയുടെ പരിപാടികളിൽ…
Chief Minister Restriction Police ADGP Plus Security
പാലക്കാട്: ( മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം നിയന്ത്രിക്കാൻ പൊലീസ് നീക്കം തുടങ്ങി. ഉയർന്ന സുരക്ഷാ കാറ്റഗറിയിലുള്ള മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അടുക്കുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നുവെന്ന ഇന്റലിജൻസ് എഡിജിപിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവികൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
പരിപാടികളിലും യാത്രകളിലും മാധ്യമപ്രവർത്തകരും ജനക്കൂട്ടവും മുഖ്യമന്ത്രിയുടെ ശരീരത്തിൽ സ്പർശിക്കത്തക്ക രീതിയിൽ അടുക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും, ഇത് ഒഴിവാക്കാൻ യൂണിഫോമിനു പുറമേ മഫ്തിയിലും പൊലീസിനെ വിന്യസിച്ച് സുരക്ഷ കർശനമാക്കണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഇതിന്റെ തുടർച്ചയെന്നോണം, എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുക്കാനെത്തിയ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിക്ക് ചോദ്യങ്ങൾ ചോദിക്കാൻ താൽപ്പര്യമില്ലെന്നും Z+ സുരക്ഷയുള്ളതിനാൽ മൈക്കുമായി അടുക്കരുതെന്നും കാണിച്ച് എസിപി പീറ്റർ കെ.ജെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയവരോടായിരുന്നു നിർദേശം. മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് വലയത്തിലായിരുന്നു മുഖ്യമന്ത്രി ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പൊലീസ് അനുവദിച്ചിരുന്നില്ല.
English Summary:
Move to restrict media persons from arriving at programs attended by Chief Minister. Police's strange finding is that arrival of media persons including others at public programs of Chief Minister, who is person belonging to high security category, causes security threat. Instruction given to district police chiefs is to increase security by deploying police officers in mufti to avoid untoward incidents. Instruction has been conveyed to district police chiefs from office of Intelligence ADGP.
Chief Minister Restriction Police ADGP Plus Security
Comments (0)